കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി: ആരോഗ്യനില മെച്ചപ്പെടുന്നു

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ പുലര്‍ച്ചെ ആറരയോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച പു​ണെ നാ​ഷ​ന​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടിന്‍റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. വീണ്ടും സാ​മ്പിളു​കള്‍ പ​രി​ശോ​ധ​ന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

പെണ്‍കുട്ടിക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റ് മൂന്നു പേരെ വ്യാഴാഴ്ച തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവരുടെ സാ​മ്പി​ളു​കള്‍ നെഗറ്റീവ് ആയിരുന്നു.

24 പേര്‍ ഒരേസമയം ചികിത്സ തേടാനുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് ഡോക്ടമാരടക്കം 30 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ താലൂക്ക് ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദി​വ​സ​ങ്ങ​ള്‍​ക്ക്​ മു​മ്പാ​ണ്​ ചൈ​ന​യി​ലെ വൂഹാ​നി​ല്‍​ നി​ന്ന്​ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ​യും മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി​യും ചു​മ​യും തൊ​ണ്ട​വേ​ദ​ന​യു​മാ​യാണ്​ ചികിത്സ തേടിയത്​. പു​ണെ നാ​ഷ​ന​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വൈ​റ​സ്​ ബാ​ധ​ തെ​ളി​ഞ്ഞ​ത്. ആ​ദ്യ​പ​രി​ശോ​ധ​ന​യാ​യ ആ​ര്‍.​ടി-​പി.​സി.​ആ​ര്‍ (റി​യ​ല്‍ ടൈം ​പോ​ളി​മ​റൈ​സ്​ ചെ​യി​ന്‍ റി​യാ​ക്​​ഷ​ന്‍) ടെ​സ്​​റ്റി​ല്‍ പോ​സി​റ്റി​വ്​ ആയിരുന്നു.

അതിനിടെ, കൊ​റോ​ണ വൈ​റ​സ് സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. ചൈ​ന​യി​ല്‍​ നി​ന്നു​ള്ള എം.​ബി.​ബി.​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളായ ഇവര്‍ പ്ര​ത്യേ​ക വാ​ര്‍​ഡി​ലാണ്​ കഴിയുന്നത്​. ഇ​തോ​ടെ ഏ​ഴ് പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലുണ്ട്​.

പു​തു​താ​യി 247 പേ​രു​ള്‍പ്പെ​ടെ കേ​ര​ള​ത്തി​ല്‍ 1053 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 15 പേ​ര്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച ഏ​ഴു​ പേ​ര്‍ അ​ഡ്മി​റ്റാ​യി. 1038 പേ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 24 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി പു​ണെ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 15 പേ​ര്‍ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

error: Content is protected !!