കൊറോണ: വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് നാട്ടിൽ എത്തിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് നാട്ടില്‍ എത്തിക്കും.

വുഹാന്‍, ഹുബെയ് പ്രവിശ്യകളില്‍ നിന്നുള്ളവരെ എത്തിക്കാന്‍ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇരു പ്രവിശ്യകളില്‍ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

error: Content is protected !!