അടൂരില്‍ യുവാവിന് നേരേ ആസിഡ് ആക്രമണം: ഗുരുതര പരിക്ക്

അടൂര്‍: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരപരിക്ക്. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനാണ്(25) പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ ചക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസ് അറസ്റ്റുചെയ്തു.

അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാള്‍മുന്‍പ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരത്തില്‍ ബുധനാഴ്ച രാത്രി 10-ന് അഭിലാഷിന്റെ വീടിനുസമീപത്ത്‌ ഒളിച്ചിരുന്ന വിശ്വംഭരന്‍ കുപ്പിയില്‍ കരുതിയ ആസിഡ് അഭിലാഷിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തും ഗുരുതരപരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!