ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​. വെള്ളിയാഴ്​ച റിലയന്‍സി​​​ന്‍റെ വിപണിമൂലധനം 9 ലക്ഷം കോടി കടന്നു. റിലയന്‍സ്​ ഓഹരികള്‍ രണ്ട്​ ശതമാനം നേട്ടത്തോടെ 1428ല്‍ എത്തിയതോടെയാണ്​ കമ്പനിയുടെ വിപണിമൂലധനം കുതിച്ച്‌​ കയറിയത്​.

8.61 ലക്ഷം കോടി വിപണിമൂലധനമുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്​ രണ്ടാം സ്ഥാനത്ത്​. 7 ലക്ഷം കോടിയോടെ എച്ച്‌​.ഡി.എഫ്​.സി ബാങ്കാണ്​ വിപണിമൂലധനത്തില്‍ മൂന്നാം സ്ഥാനത്ത്​.

സാമ്പത്തിക വര്‍ഷത്തി​​ന്‍റെ ഒന്നാം പാദത്തില്‍ റിലയന്‍സി​​ന്‍റെ ലാഭം 6.8 ശതമാനം വര്‍ധിച്ചിരുന്നു. 10,104 കോടിയായിരുന്നു റിലയന്‍സി​​ന്‍റെ ഒന്നാം പാദ ലാഭം.

രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്‍റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്.

രണ്ടാം പാദത്തില്‍ നികുതികഴിച്ചുള്ള റിലയന്‍സി​​​ന്‍റെ ലാഭത്തില്‍ 6-12 ശതമാനംവരെ വര്‍ധനവുണ്ടാകാമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. ജിയോയും റീട്ടെയില്‍ ബിസിനസുമാണ് കമ്പനിയുടെ ലാഭത്തില്‍ വര്‍ധനവുണ്ടാക്കിയത്.

2019 കലണ്ടര്‍ വര്‍ഷത്തില്‍ റിലയന്‍സി​​​ന്‍റെ ഇതുവരെയുള്ള ഓഹരി വിലയിലെ നേട്ടം 28 ശതമാനമാണ്.

error: Content is protected !!