എം.ജി യൂണിവേഴ്സിറ്റിയിലേക്ക് കെ.എസ്.യു മാര്‍ച്ച്

എം.ജി സര്‍വകലാശാല സിൻഡിക്കേറ്റ് അംഗങ്ങള്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എം.ജി യൂണിവേഴ്സിറ്റിയിൽ കെ.എസ്‌.യു പ്രതിഷേധം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മുപ്പത് ഉത്തരക്കടലാസുകള്‍, വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്ബര്‍, അവയുടെ ഫോള്‍സ് നമ്ബര്‍ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കറ്റ് അംഗത്തിന് നല്‍കാനാണ് വിസി നിര്‍ദേശിച്ചത്. ഈ സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കണം എന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം.

error: Content is protected !!