മരട് ഫ്ലാറ്റ് കേസ്: അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: തീരദേശ നിയമം ലംഘിച്ച്‌ മരടില്‍ അനധികൃതമായി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ ഫ്ലാറ്റ് നിര്‍മ്മാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുക. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.

ചൊവ്വാഴ്ചയാണ് പോലീസ് ഫ്ളാറ്റ് ഉടമ, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

error: Content is protected !!