കമ്മ്യൂണിറ്റി മോട്ടിവേറ്റർ, ഡാറ്റാ എന്യൂമറേറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ അവസരങ്ങൾ

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍

ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കിവരുന്ന സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 6,000 രൂപയാണ് ഓണറേറിയം. ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരിയും മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 10.30 ന് കണ്ണൂര്‍ ഫിഷീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാണം. ഫോണ്‍: 0497 2731081.

ഡാറ്റാ എന്യൂമറേറ്റര്‍

ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ് ഡാറ്റാകലക്ഷന്‍ ആന്റ് ഫിഷിംഗ് സര്‍വ്വേ നടത്തുന്നതിന് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 11 മണി മുതല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്.  ഫോണ്‍: 0497 2731081.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കും.  എം എസ് സി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം എ/എം എസ് സി ഇന്‍ സൈക്കോളജി, എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, റിഹാബിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2709920.

error: Content is protected !!