വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചുമട്ടുതൊഴിലാളികള്‍ക്ക്  ഇന്‍ഷൂറന്‍സ് പദ്ധതി

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അവസരം.  10 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിക്ഷക്ക് പ്രതിവര്‍ഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 299 രൂപയുമാണ് അടക്കേണ്ടത്.  താല്‍പര്യമുള്ളവര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍/ പോസ്റ്റ്മാന്‍ മുഖേന പേര് എന്റോള്‍ ചെയ്യാം.  എന്റോള്‍ ചെയ്യുന്നതിനായി അപേക്ഷ ഫീസ്, പ്രീമിയം തുക, ആധാര്‍ കാര്‍ഡ്, ഇശ്രം കാര്‍ഡ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ പേര്, നോമിനിയുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ആവശ്യമാണ്. ഫോണ്‍: 0497 2705185.

വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം

മെയ് 16ന് തുടങ്ങുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് വഴിപാട് കൗണ്ടര്‍ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ മെയ് നാലികം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹേമില്‍  ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നോക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.  താല്‍പര്യമുള്ള മെഡിക്കല്‍ കാറ്റഗറി ഷേപ് ഒന്ന് വിഭാഗത്തില്‍പെട്ട എസ് എസ് എല്‍ സി പാസായ 55 വയസ് പൂര്‍ത്തീകരിക്കാത്ത വിമുക്ത ഭടന്‍മാര്‍ മെയ് നാലികം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.

യു ജി സി – നെറ്റ് പരീക്ഷാ പരിശീലനം

മാനവിക വിഷയങ്ങളില്‍ യു ജി സി ജൂണില്‍ നടത്താന്‍ നിശ്ചയിച്ച നെറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  മെയ്മാസം ജനറല്‍ പേപ്പറിനായി തുടങ്ങുന്ന 15 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസറ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പ്രവേശനം.  താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ  എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0497 2703130.

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ്  ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന  ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രല്‍ 29ന് നടക്കും. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മിനി കോണ്‍ഫറന്‍സ് ഹാള്‍, കാഞ്ഞങ്ങാട് ടാക്‌സ് ഫോറം ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ്/ ഇഎസ് ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക.

കൗണ്‍സലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു

തലശ്ശേരി കുടുംബ കോടതിയിലെ കേസുകളില്‍ കൗണ്‍സലിങ് നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു.  അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയോ സൈക്കോളജിയില്‍ ബിരുദാന്തര ബിരുദമോ ഉള്ളവരും ഫാമിലി കൗണ്‍സലിങ്ങില്‍ രണ്ടു വര്‍ഷത്തെ പരിചയമുള്ളവരുമായിരിക്കണം.  ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 30നകം ജഡ്ജ്, ഫാമിലി കോര്‍ട്ട്, തലശ്ശേരി എന്ന വിലാസത്തില്‍ ലഭിക്കണം.

error: Content is protected !!