കാര്‍ഷികയന്ത്രങ്ങള്‍ക്ക് അപേക്ഷിക്കാം

കണ്ണൂർ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതിയിലൂടെ കാട്‌വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുളള കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ ലഭിക്കുന്നതിന് കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്ക് അപേക്ഷിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്‌സിഡി  ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായി ചെയ്യാവുന്നതാണ്.

താല്‍പ്പര്യമുളള യന്ത്രം, വിലപേശി സ്വന്തമാക്കുവാനുള്ള അവസരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.  പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.  സംശയ   നിവാരണങ്ങള്‍ക്കും, സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷിഓഫീസുകളിലോ, മേലെ ചൊവ്വയിലെ കൃഷി അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 9383472050, 9383472051, 9383472052.

error: Content is protected !!