ഷാക്കിബുല്‍ ഹസന് ഐ.സി.സി വിലക്ക്

ബംഗ്ലാദേശ് നായകന്‍ ഷാക്കിബുല്‍ ഹസന് ഐ.സി.സി രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഒത്തുകളിക്ക് പണം വാഗ്ദാനം ചെയ്ത് വാതുവെപുകാര്‍ സമീപിച്ചത് ഐ.സി.സിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഐ.സി.സി അഴിമതി വിരുദ്ധ വിഭാഗം ഉന്നയിച്ച ആരോപങ്ങള്‍ ശരിയാണെന്ന് ഷാക്കിബ് സമ്മതിക്കുകയായിരുന്നു. വിലക്കില്‍ വിഷമമുണ്ടെന്നും തന്റെ ഉത്തരവാദിത്വം നിറവേറ്റാത്തതിന്റെ പേരിലുണ്ടായ നടപടി അംഗീകരിക്കുന്നതായും ഷാക്കിബ് പറഞ്ഞു.

error: Content is protected !!