ശസ്ത്രക്രിയ ആവശ്യമില്ല: ബുംറ തിരിച്ചെത്തുന്നു

മുംബൈ: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്ബരയ്ക്ക് മുമ്ബ് ബുംറ തിരിച്ചെത്തും. ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുംറയ്ക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഭാരത് അരുണ്‍ പറഞ്ഞു. നേരത്തെ ബുംറയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും കൂടുതല്‍ കാലം ടീമിന് പുറത്തിരിക്കേണ്ടി വരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോയ ബുംറ മൂന്നോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്ടശേഷമാണ് ശസ്ത്രക്രിയ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്നേയാണ് ബുംറയുടെ പരിക്ക് കണ്ടെത്തിയത്. പുറംഭാഗത്തേറ്റ പരിക്ക് വില്ലനാകുകയായിരുന്നു. താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. ഇനി ബംഗ്ലാദേശിനെതിരായ പരമ്ബരയിലും ബുംറ കളിക്കില്ല. മൂന്നര വര്‍ഷത്തെ കരിയറില്‍ ബുംറ ആദ്യമായാണ് ഇത്രയും നാള്‍ പരിക്കുമൂലം വിട്ടുനില്‍ക്കുന്നത്.

12 ടെസ്റ്റുകളില്‍ നിന്ന് 62 വിക്കറ്റ് ബുംറയുടെ അക്കൗണ്ടിലുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്ബരയില്‍ ഹാട്രിക്കും രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ബുംറ പുറത്തെടുത്തിരുന്നു.

error: Content is protected !!