ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുന്നു

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുന്നു. ഹൈദരാബാദാണ് എതിരാളി. രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം.

ജയത്തോടെ സീസണ്‍ തുടങ്ങിയ കേരളാ ബാസ്റ്റേഴ്സ് വലിയ കോട്ടം തട്ടിക്കാതെയാണ് മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും മികച്ച കളി തന്നെ പുറത്തെടുത്തു. ആരാധകര്‍ ടീമിന്റെ നിലവിലെ പ്രകടനത്തില്‍ സംതൃപ്തരാണ്. ക്യാപ്റ്റന്‍ ഒഗ്ബച്ചേയുടെ ആക്രമണ ഫുട്ബോള്‍ മഞ്ഞപ്പടയുടെ ആത്മവിശ്വാസം കൂട്ടുന്നു.

കഴിഞ്ഞ കളിയില്‍ ഗോള്‍ വഴങ്ങിയത് പ്രതിരോധത്തിലെ ചെറിയ പാകപ്പിഴയെ തുടര്‍ന്നാണ്. സഹല്‍ അബ്ദുല്‍ സമദ് ഇന്ന് ടീമിനായി കളിച്ചേക്കും. രാഹുല്‍ കെപിക്കും സാധ്യത കൂടുതലാണ്. മറുവശത്ത് ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന ഹൈദരാബാദ് ആദ്യ ജയം കൂടി ഉറ്റുനോക്കുന്നു. കളിച്ച രണ്ട് കളിയും തോറ്റ ടീം പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

error: Content is protected !!