പാലാ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ യുഡിഎഫ് ഇടപെടുന്നു

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ പോര് യുഡിഎഫിനു തലവേദനയാകുന്നു. പി.ജെ.ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള തര്‍ക്കം മുന്നണി സ്ഥാനാര്‍ഥിക്ക് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ കെപിസിസി ഇടപെട്ടു.

പാലായിലെ കണ്‍വന്‍ഷന്‍ വേദിയില്‍ തനിക്കെതിരേ കൂക്കിവിളിയുണ്ടായതിലും പ്രതിച്ഛായയിലെ ലേഖനത്തിന്‍റെയും പേരില്‍ പ്രചാരണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ജോസഫ് തീരുമാനിച്ചിരുന്നു. ഇതാണ് കേരള കോണ്‍ഗ്രസ്-എമ്മിലെ പുതിയ തര്‍ക്കം.

വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് കെ. മാണി പറഞ്ഞെങ്കിലും ദിനംപ്രതി പുതിയ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരുനേതാക്കളെയും ഫോണില്‍ വിളിച്ച്‌ ആശങ്ക അറിയിച്ചു.

error: Content is protected !!