കണ്ണൂരില്‍ നിരവധി തൊഴിലവസരങ്ങള്‍; അഭിമുഖം ആഗസ്ത് 24ന്.

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്ത് 24 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം  നടത്തുന്നു.


കാഷ്യര്‍/ ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ്, ലോഡിങ് സ്റ്റാഫ്, മാര്‍ക്കറ്റിംഗ് മാനേജര്‍/എക്‌സിക്യൂട്ടീവ്, റിസീവിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, ബ്രാഞ്ച് റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, സെയില്‍സ് ഡവലപ്‌മെന്റ് മാനേജര്‍, ഏജന്‍സി മെന്റോര്‍, ഏജന്‍സി മാനേജര്‍, യൂണിറ്റ് മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.


യോഗ്യത എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി/പി ജി. താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 -2707610.

error: Content is protected !!