മട്ടന്നൂര്‍ റവന്യു ടവര്‍ നിര്‍മാണത്തിന് കിഫ്ബിയുടെ അംഗീകാരം.

മട്ടന്നൂര്‍ റവന്യു ടവര്‍ നിര്‍മാണത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. 19-08-2019 ന് ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടൂവ് കമ്മിറ്റിയാണ് 22.53 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

https://www.facebook.com/epjayarajanonline/photos/a.299624390381185/957047394638878/?type=3&theater

മട്ടന്നൂരിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഒരുകുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. മട്ടന്നൂര്‍ കോടതിക്ക് സമീപം പഴശ്ശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയില്‍നിന്ന് വിട്ടുകിട്ടിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ടവര്‍ നിര്‍മിക്കുക. അഞ്ച് നിലകളിലായി 5737 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടവും 530 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ക്യാന്റീന്‍ കെട്ടിടവും ഇതിലുണ്ടാകും. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡാണ് നിര്‍മാണം നിര്‍വഹിക്കുക. നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും.

error: Content is protected !!