അരുണ്‍ ജെയ്റ്റ്‍ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഡല്‍ഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായം നൽകിയിട്ടുണ്ട്. ഡോക്ടർമാർ കഴിയാവുന്ന ചികിത്സ നൽകുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചു.

ഈ മാസം എട്ടിനാണ് ജയ്റ്റ്ലിയെ ശ്വാസ തടസത്തെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷമായി വ്യക്ക സംബന്ധമായ അസുഖത്തിന് ചികിത്സിലാണ് ജയ്റ്റ്ലി. മുതിര്‍ന്ന നേതാക്കളുടെ നീണ്ട നിര ദിനം പ്രതി ആശുപത്രിയിൽ എത്തുന്നുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ജയ്റ്റ്ലിയെ എയിംസിലെത്തി സന്ദര്‍ശിച്ചിരുന്നു.

error: Content is protected !!