സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ആറുദിവസം നീളുന്ന സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തിങ്കള്‍ മുതല്‍ മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന്റെ കാരണമറിയാന്‍ ജനങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്താന്‍ സി.പി.എം. തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ നേതാക്കളും ജനപ്രതിനിധികളും സംസ്ഥാനത്താകെ വീടുകയറി ജനങ്ങളുമായി സംസാരിച്ചു. ജനങ്ങള്‍ പറഞ്ഞ കാര്യങ്ങളും പരാതികളും നിര്‍ദേശങ്ങളുമാണ് ഈ യോഗങ്ങളില്‍ സി.പി.എം.പരിശോധിക്കുന്നത് . സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍കള്‍ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.

error: Content is protected !!