മുഹമ്മദ് അനസിനും രവീന്ദ്ര ജഡേജയ്ക്കും അര്‍ജ്ജുന അവാര്‍ഡിനു ശുപാര്‍ശ

ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റും, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ മുഹമ്മദ് അനസിന് അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെടെ 19 കായിക താരങ്ങളെയാണ് അര്‍ജുന അവാര്‍ഡിനു ശുപാര്‍ ചെയ്തിരിക്കുന്നത്.

ബാഡ്മിന്റണ്‍ പരിശീലകന്‍ യു. വിമല്‍ കുമാര്‍, സന്ദീപ് ഗുപ്ത(ടേബിള്‍ ടെന്നീസ്)മൊഹീന്ദര്‍ സിങ് ഡില്ലന്‍(അത്‌ലറ്റിക്‌സ്) എന്നിവരെയാണ് ദ്രോണാചാര്യ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആജീവനാന്ത മികവിനു മെര്‍സ്ബാന്‍ പട്ടേല്‍( ഹോക്കി), രാംബീര്‍ സിങ് ഖോഖര്‍(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്) എന്നിവരെയും ദ്രോണചാര്യ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇവര്‍ക്കു പുറമെ ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, അത്‌ലറ്റ് സ്വപ്ന ബര്‍മന്‍, ബാഡ്മിന്റണ്‍ താരം സായ് പ്രണീത് തുടങ്ങിയവരാണ് അര്‍ജുന അവാര്‍ജിന് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന മറ്റു പ്രമുഖര്‍. ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്കും പാരാ അത്‌ലറ്റ് ദീപ മാലിക്കിനും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4.100 മീറ്റര്‍ റിലേയിലും മിക്‌സഡ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഉള്‍പ്പെട്ട ടീം ഇന്ത്യക്കായി വെള്ളി നേടി. മിക്‌സഡ് റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമിനെ ഉത്തേജ മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണ്ണം ലഭിച്ചിരുന്നു. 400 മീറ്ററില്‍ ഒളിംപിക്‌സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരവുമാണ് അനസ്.

You may have missed

error: Content is protected !!