ഹാഫിസ് സഈദ് പാകിസ്താനിൽ അറസ്റ്റിൽ

ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​ന്‍റെ ആ​സൂ​ത്ര​ക​നും ജം​ഇ​യ്യ​ത്തു​ദ്ദ​അ്​​വ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഈ​ദ് പാകിസ്താനിൽ അറസ്റ്റിൽ. ഗുജ്റൻവാലയിലേക്ക് പോകുന്നതിനിടെ ലാഹോറിൽ വെച്ചായിരുന്നു അറസ്റ്റ്.

പ​ഞ്ചാ​ബ്​ പൊ​ലീ​സി​​​െൻറ ഭീ​ക​ര വി​രു​ദ്ധ വി​ഭാ​ഗം (സി.​ടി.​ഡി) ഹാഫിസ് സഈദിനും കൂട്ടാളികൾക്കുമെതിരെ 23 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യ​ൽ, ക​ള്ള​പ്പ​ണം തു​ട​ങ്ങി​യ വ​കു​പ്പി​ക​ളി​ലാ​ണ്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തത്. ഇതിന് പിന്നാലെ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്താൻ അധികാരികൾ വ്യക്തമാക്കിയിരുന്നു.

 

ഭീ​ക​ര​ത​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​വ​രെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ പാ​ക്​ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​മാ​ണെ​ന്ന്​ പാ​രി​സ്​ കേ​ന്ദ്ര​മാ​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന ഫി​നാ​ൻ​ഷ്യ​ൽ ആ​ക്​​ഷ​ൻ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ (എ​ഫ്.​എ.​ടി.​എ​ഫ്) കു​റ്റ​പ്പെ​ട​ു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജൂ​ൺ അ​വ​സാ​നം വ​രെ​യാ​ണ്​ ഇം​റാ​ൻ സ​ർ​ക്കാ​റി​ന്​ അ​വ​ർ സ​മ​യം ന​ൽ​കി​യി​രു​ന്ന​ത്. സ​മ​യ​പ​രി​ധി ഒ​ക്​​ടോ​ബ​ർ വ​രെ നീ​ട്ടി​യ എ​ഫ്.​എ.​ടി.​എ​ഫ്, ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പാ​കി​സ്​​താ​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പും​ ന​ൽ​കി​യി​രു​ന്നു.

error: Content is protected !!