രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​ക്ക് സർക്കാർ ജോലി നൽകും; കുടുംബത്തിന് 16 ലക്ഷം രൂപയും.

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്‍കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

രാജ്‍കുമാറിന്‍റെ കുടുംബത്തിലെ നാല് പേര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് . പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്‍കുമാര്‍ മരിച്ചതെന്ന ആരോപണം വലിയ വിവാദങ്ങങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

error: Content is protected !!