വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക്  മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മെയ് 31ന് 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത  വയസ് ഇളവും ഫീസിളവും ലഭിക്കും.  അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സ് ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org ല്‍ ലഭിക്കും.   അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0484-2422275, 9539084444.

സോറിയാസിസ് രോഗത്തിന് സൗജന്യ ചികിത്സ

കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുര്‍വേദ പ്രോജക്ടായ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ സോറിയാസിസ് രോഗത്തിന് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു.  ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രതേ്യക ഒ പി പ്രവര്‍ത്തിക്കും.  18 വയസ് മുതല്‍ 60 വയസ് വരെയുള്ള രോഗികള്‍ക്കാണ് പദ്ധതി.  ഫോണ്‍: 9400497123.

നീലക്കുറിഞ്ഞി –  ജില്ലാതല ക്വിസ് മത്സരം സമാപിച്ചു

ഹരിത കേരളം മിഷന്‍ –  നീലക്കുറിഞ്ഞി ജില്ലാതല ജൈവ വൈവിദ്ധ്യ ക്വിസ് മത്സരം സമാപിച്ചു. ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്നമത്സരത്തില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വി സി ബാലകൃഷ്ണനാണ് ക്വിസ് മത്സരം നയിച്ചത്. സുരേഷ് മാസ്റ്റര്‍, ഉനൈസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ ഇരിട്ടി ബ്ലോക്കിലെ എന്‍ ശ്രീരാഗ്, കണ്ണൂര്‍ ബ്ലോക്കിലെ ഒ വസുദേവ് തലശ്ശേരി ബ്ലോക്കിലെ അദ്വൈത് സുഷാജ്, പാനൂര്‍ ബ്ലോക്കിലെ പി മിഥാലി എന്നിവര്‍ കരസ്ഥമാക്കി.
ജില്ലാതല വിജയികള്‍ മെയ് 20 മുതല്‍ മൂന്നുദിവസം അടിമാലിയില്‍ നടക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നു ദിവസത്തെ പഠന ക്യാമ്പ്.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 13, 14 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു  മണി വരെ അഭിമുഖം നടത്തുന്നു.
നഴ്‌സറി ടീച്ചേഴ്‌സ്, ഓഡിറ്റേഴ്‌സ്, ഇന്റര്‍ണല്‍ ഓഡിറ്റേഴ്‌സ്, അക്കൗണ്ടന്റ്, ചീഫ് അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ഡെലിവറി വാന്‍ ഡ്രൈവര്‍, അക്കാഡമിക് കൗണ്‍സിലര്‍, ഏരിയ മാനേജര്‍, സീനിയര്‍ എ ആര്‍ ഡി എം, ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് മാനേജര്‍, ടെലി കോളര്‍, ഫ്രണ്ട്് ഓഫീസ് എക്‌സിക്യൂട്ടീവ്, കാഡ്  ഡിസൈനര്‍, മാനുഫാക്ചറ്ററിങ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദം, എം കോം, ബി കോം, ഐ ടി ഐ, ഡിപ്ലോമ, എന്‍ ടി ടി സി.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.   നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം.  ഫോണ്‍: 0497  2707610, 6282942066

എം ബി എ അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബി എ 2024-26 ബാച്ചിലേക്ക് മെയ് 16 ന് രാവിലെ 10 മുതല്‍ ഒരു മണി  വരെ കണ്ണൂര്‍ സൗത്ത് ബസാറിലെ  സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, സി-മാറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വെബ്‌സൈറ്റ്: www.kicma.ac.in. ഫോണ്‍: 8547618290/ 9447002106.

നാഷണല്‍ അപ്രന്റിസ് ആക്ട്
ട്രെയിനിങ്ങിന് നടപടി എടുക്കണം

ഐടിഐ ട്രേഡ് കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ നിയമപ്രകാരമല്ലാത്ത അപ്രന്റീസ്  ട്രെയിനി എന്ന നിലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത്തരം ഉദ്യോഗാര്‍ഥികളെ നാഷണല്‍ അപ്രന്റിസ്ഷിപ് ആക്ട് 1961 പ്രകാരമുള്ള ട്രെയിനിങ് സ്‌കീമില്‍ ഉള്‍പ്പെടുത്തി നാഷണല്‍ അപ്രിന്‍ിസ്ഷിപ് ട്രെയിനിങ് ഓണ്‍ലൈന്‍ കോണ്‍ട്രാക്ട് മുഖേന പരിശീലനത്തില്‍ തുടരാന്‍ ആവശ്യമായ നടപടി സ്ഥാപന ഉടമകള്‍ സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം നാഷണല്‍ അപ്രന്റീസ്  ആക്ട്  പ്രകാരം ഉണ്ടാകാന്‍ സാധ്യതയുള്ള തുടര്‍നടപടികള്‍ക്കും പിന്നീട് ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന കോടതി വ്യവഹാരങ്ങള്‍ക്കും സ്ഥാപന അധികാരികള്‍ മാത്രമായിരിക്കും ഉത്തരവാദി എന്ന് ആര്‍ ഐ സെന്റര്‍ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2704588.

ക്വട്ടേഷന്‍

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം അന്തേവാസികളുടെ യൂണിഫോം, നൈറ്റ് ഡ്രസ്, ബെഡ്ഷീറ്റ് എന്നിവ കഴുകി ഇസ്തിരിയിട്ട് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 22ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0460 2996794.
അന്തേവാസികളുടെ മുടി മുറിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 22ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0460 2996794.

error: Content is protected !!