കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള  വിവിധ പഠനവകുപ്പുകളിലെ അഞ്ച് വർഷ  ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്  പ്രോഗ്രാമുകളിലേക്കും പാലയാട് ക്യാമ്പസിലെ ബി എ എൽ എൽ ബി പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ 31.05.2024    വൈകുന്നേരം 5 മണിക്കുള്ളിൽ കണ്ണൂർ സർവകലാശാലാ വെബ്സൈറ്റിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. പഠന വകുപ്പുകളിൽ പുതുതായി ആരംഭിക്കുന്ന അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ  പ്രവേശനം ലഭിക്കുന്നവർക്ക്  ആവശ്യമെങ്കിൽ  മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്.  അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്‍റെ അടിസ്ഥാനത്തിൽ  ഡിഗ്രി, ഡിഗ്രി (ഓണേഴ്‌സ്), ഡിഗ്രി (ഓണേഴ്‌സ് വിത്ത് റിസർച്ച്)  എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കുന്നതാണ്.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 7356948230

ഗിളിവിംഡു 15 ന് പ്രകാശനം ചെയ്യും.

കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രം ഐ ക്യു എ സി യുടെ ധനസഹായത്തോടെ പ്രസിദ്ധീകരിക്കുന്ന കന്നട – തുളു മൊഴി മാറ്റ കവിതകളുടെ സമാഹാരം ഗിളിവിംഡു മെയ് 15ന് താവക്കര കാമ്പസിൽ വെച്ച് സിന്റിക്കേറ്റംഗം ഡോ. എ അശോകൻ്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ എസ്. ബിജോയ് നന്ദൻ പ്രകാശനം ചെയ്യും. ഐ ക്യു എ സി ഡയറക്ടർ പ്രൊഫ. എ സാബു പുസ്തകം ഏറ്റുവാങ്ങും. ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടർ ഡോ. എ എം ശ്രീധരനാണ് കവിതകൾ സമാഹരിച്ചത്. ചടങ്ങിൽ ഇൻ്റേൺഷിപ്പ് പൂർത്തീയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സിന്റിക്കേറ്റംഗം എൻ സുകന്യ വിതരണം ചെയ്യും. സിന്റിക്കേറ്റംഗം ഡോ. കെ ടി ചന്ദ്രമോഹനൻ, രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, കാസർഗോഡ് ക്യാമ്പസ് ഡയറക്ടർ ഡോ.റിജുമോൾ തുടങ്ങിയവർ സംബന്ധിക്കും. ന്യൂനപക്ഷ ഭാഷാ – സംസ്കാരങ്ങളുടെ സംരക്ഷണവും പരിപോഷണവും ലക്ഷ്യമാക്കി 2023 ഫെബ്രുവരിയിലാണ് സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോട് ബഹുഭാഷാപഠനകേന്ദ്രം ആരംഭിച്ചത്.കന്നട പ്രാദേശിക പദ നിഘണ്ടു, ഹവ്യക ഭാഷാ നിഘണ്ടു ,കരാട – മറാത്തി ഭാഷാ നിഘണ്ടു എന്നിവയുടെ നിർമാണം ഈ കാലയളവിൽ കേന്ദ്രത്തിന് ഏതാണ്ട് പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. തുളുനാടോടിക്കഥകൾ, നാടോടി ഗാനങ്ങൾ, തുളുനാട്ടിലെ നാഗരാധനാ സമ്പ്രദായം തുടങ്ങിയ കൃതികളുടെ രചനകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തുളുനാട്ടിൽ പ്രചാരത്തിലുള്ള മിത്തുകളുടെ പശ്ചാത്തലത്തിൽ തുളുനാടിൻ്റ പ്രാക് ചരിത്ര നിർമിതിയും കേന്ദ്രം ഇതിനകം ആരംഭിച്ചിട്ടുണ്ട്. കാസർകോട്ടെ മുസ്ലീം കുടിയേറ്റത്തെക്കുറിച്ചുള്ള അന്വേഷണ പഠനവും കന്നട – തുളു – ഹവ്യക – മലയാളം ചതുർഭാഷാ നിഘണ്ടു നിർമാണവുംപുരോഗമിച്ചു വരികയാണ്. കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ,കേരള കേന്ദ്ര സർവകലാശാല, കേരള സർവകലാശാല, ഫോക്ലാൻ്റ് ഇൻറർനാഷണൽ തുടങ്ങിയ സ്ഥാപനങ്ങ

ളുമായി സഹകരിച്ച് നിരവധി സെമിനാറുകളും ശിൽപ്പശാലകളും കേന്ദ്രം നടത്തിയിട്ടുണ്ട്. ഡോ. എ എം ശ്രീധരനാണ് ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ ഡയറക്ടർ.

error: Content is protected !!