എം എസ് എഫ് സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ നിലപാടുകളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. നൂറു കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്. മാര്‍ച്ച് യൂനിവേഴ്‌സിറ്റി കോളജിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. യൂനിവേഴ്‌സിറ്റി കോളജിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലിസ് ചെറുക്കുകയായിരുന്നു.


ഇതോടെ അക്രമാസക്തമായ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലേറില്‍ പൊലിസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പൊലിസ് ലാത്തിചാര്‍ജ്ജില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!