ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിറയെ വയസൻമാർ; തരംഗമായി ഫേസ്ആപ്പ് ചലഞ്ച്.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തുറന്നു നോക്കുന്ന ഏതൊരാളും ഇപ്പോൾ ഞെട്ടും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയെ വയസ്സന്മാരാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല , സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിക്കുന്ന രസകരമായ ട്രെൻഡായ ഫേസ്ആപ്പ് ചാലഞ്ചിനെക്കുറിച്ചാണ്. സിനിമ താരങ്ങളും കായികതാരങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ വാർധക്യത്തെ പരിചയപ്പെടുത്തുന്നത്. ഫേസ്ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മൾ കാണുകയാണ്. നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയായിരിക്കുമെന്ന് ആപ്ലിക്കേഷൻ നമുക്ക് കാണിച്ചു തരും. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ഇപ്പോൾ ഇതിന്റെ പുറകെയാണ്.

‘എന്നാൽ പിന്നെ ഞാനും’ എന്ന തലക്കെട്ടിൽ മഞ്ജു വാര്യരും താൻ വാർധക്യ കാലത്ത് എങ്ങനെയായിരിക്കും എന്ന് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു . ടോവിനോയും ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ടോവിനോയ്ക്ക് പിറകെ കുഞ്ചാക്കോ ബോബനും ചാലഞ്ച് ഏറ്റെടുത്തു. വാർധക്യമായാലും ചുള്ളൻ ലുക്കിൽ തന്നെയാണ് കുഞ്ചാക്കോ എന്നാണ് ആരാധകർ പറയുന്നത്. കാളിദാസ് ജയറാമും ചാലഞ്ച് ഏറ്റെടുത്ത് ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട നരച്ച താടിയുമായി വ്യത്യസ്ത ലുക്കിലാണ് കാളിദാസ്. ആന്റണി വർഗ്ഗീസ് പേപ്പേയും , സംയുക്ത മേനോനും, വിനയ് ഫോർട്ടും, ശരത് അപ്പാനിയും, ജോജു ജോർജും, ഉണ്ണിമുകുന്ദനും തുടങ്ങിയ താരങ്ങളും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

error: Content is protected !!