കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ പ്രമോദിനെ വീണ്ടും തെരഞ്ഞെടുത്തു.

കണ്ണൂർ:കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ പ്രമോദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിലെ എം പി മുഹമ്മദലിയാണ് വൈസ് ചെയര്‍മാന്‍. തളാപ്പ് മിക്‌സഡ് യു പി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ഔദ്യോഗിക പാനലിനെതിരേ മല്‍സരിച്ച രണ്ടു വിമതരും പരാജയപ്പെട്ടു. കുന്നിരിക്കന്‍ പ്രേമനായിരുന്നു വരണാധികാരി. ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 600ലധികം വോട്ടുകള്‍ യു ഡി എഫ് പാനലിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചു.ജനറല്‍ വിഭാഗത്തില്‍ ജയപാലന്‍ പുതുവോത്ത്, പ്രമോദ് കൂവേന്‍, മുഹമ്മദലി മാണിക്കുന്നുമ്മല്‍, രാജീവന്‍ പോച്ചപ്പന്‍, പി സദാനന്ദന്‍, സുനില്‍ മണ്ടേന്‍ എന്നിവരും വനിതാ വിഭാഗത്തില്‍ തങ്കമ്മ മഠത്തില്‍, ശ്രീലത വാഴയില്‍താളി, റോഷ്നി ഖാലിദ് എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഔദ്യോഗികപാനലിനെതിരേ മല്‍സരിച്ച ഗംഗാധരന്‍ പുത്തലത്തിന് 109 വോട്ടും ഷീബ ചിമ്മിണിയന് 98 വോട്ടും മാത്രമാണ് ലഭിച്ചത്.ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടേയും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദിന്റേയും മുന്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്റേയും മേല്‍നോട്ടത്തില്‍ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് അര്‍ബന്‍ ബാങ്കിലെ വിമതനീക്കത്തെ പരാജയപ്പെടുത്തിയത്. നേതാക്കളായ സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി, ടി ജയകൃഷ്ണന്‍, എം പി വേലായുധന്‍, കൂക്കിരി രാജേഷ്, അഷറഫ് ബംഗാളി മൊഹല്ല, ടി കെ നൗഷാദ്, ടി എ തങ്ങള്‍, അല്‍ത്താഫ് മാങ്ങാടന്‍, ടി കെ അജിത്ത്, വി പി സഗുണന്‍, സി ടി ഗിരിജ, അമൃതാ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

error: Content is protected !!