കണ്ണൂര്‍ സിറ്റിയിലെ റൗഫിനെ(കട്ട റൗഫ്‌) വെട്ടിക്കൊന്നു.

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയിലെ അബ്ദുള്‍ റൗഫ് എന്ന കട്ട റൗഫ് കൊല്ലപ്പെട്ടു. ആദികടലായിക്കടുത്ത് ബീച്ചിന് സമീപമാണ് രാത്രി പത്ത് മണിക്ക്‌ ഒരു സംഘം ഇയാളെ വെട്ടിക്കൊന്നത്. ശരീരത്തില്‍ നരവധി വെട്ടേറ്റ റൗഫിനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ വൈകാതെ ഇയാള്‍ മരണപ്പെട്ടു. ആദികടലായിലെ ഇയാളുടെ വീട്ടിലേക്കുള്ള വഴിയിലാണ് അക്രമി സംഘം റൗഫിനെ ആക്രമിച്ചത്. 15-ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നാണ് അറിവ്. കണ്ണൂര്‍ സിറ്റിയിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.

error: Content is protected !!