കാലവര്‍ഷം: കനകപ്പള്ളി വടക്കാംകുന്നില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്. .

പരപ്പ. കനകപ്പള്ളി വടക്കാംകുന്നില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരാളെ പരിയാരത്തും മറ്റുള്ളവരെ കാഞ്ഞങ്ങാട് ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തു. കനകപ്പള്ളിയിലെ പി സി രാജു, ഭാര്യ ബേബി, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ, ആല്‍ബിന്‍ (16), അന്ന രാജു (12) ഡസ്റ്റര്‍ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അന്ന രാജു പരിയാരം മെഡിക്കല്‍ കോളേജില്‍ ആണ് ഉള്ളത്. വീട് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രി 1 മണിക്ക് ആണ് സംഭവം. വില്ലേജ് അധികൃതര്‍ സ്ഥലത്ത് എത്തി.

error: Content is protected !!