ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ബ​ർ​മിം​ഗ്ഹാം: ബം​ഗ്ലാ പോ​രാ​ട്ട​ത്തെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ലോ​ക​ക​പ്പ് സെ​മി ഉ​റ​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ 28 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നീ​ല​പ്പ​ട ലോ​ക​ക​പ്പി​ന്‍റെ നാ​ലി​ലൊ​ന്നി​ൽ ഇ​ടം ഉ​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​യ ഉ​യ​ർ​ത്തി​യ 315 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 48 ഓ​വ​റി​ൽ 286 റ​ൺ​സി​നു പു​റ​ത്താ​യി.

ഷാ​ക്കി​ബ് അ​ൽ​ഹ​സ​നും (66) മു​ഹ​മ്മ​ദ് സെ​യ്ഫു​ദ്ദീ​നും (പു​റ​ത്താ​കാ​തെ 51) പൊ​രു​തി​യെ​ങ്കി​ലും മു​റ​യ്ക്കു വി​ക്ക​റ്റു കൊ​ഴി​ഞ്ഞ​ത് ബം​ഗ്ലാ​ദേ​ശി​നു വി​ന​യാ​യി. ഇ​ന്ത്യ​യു​ടെ കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ ബം​ഗ്ലാ​ദേ​ശി​നു തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഓ​പ്പ​ണ​ർ ത​മീം ഇ​ക്ബാ​ൽ (22) ഷ​മി​യു​ടെ പ​ന്തി​ൽ ബൗ​ൾ​ഡാ​യി. പി​ന്നീ​ട് സൗ​മ്യ സ​ർ​ക്കാ​റും (33) ഷാ​ക്കി​ബ് അ​ൽ​ഹ​സ​നും സ്കോ​ർ ഉ​യ​ർ​ത്തി. സൗ​മ്യ സ​ർ​ക്കാ​ർ വീ​ണ​തി​നു ശേ​ഷം വ​ന്ന മു​ഷ്ഫി​ഖ​ർ റെ​ഹ്മി​നും (24) ലി​ന്‍റ​ൺ ദാ​സി​നും (22) മൊ​സാ​ദേ​ക്ക് ഹു​സൈ​നും (3) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല.

ഷാ​ക്കി​ബി​നെ പാ​ണ്ഡ്യ മ​ട​ക്കി​യ​തോ​ടെ ക​ളി ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​യി. എ​ന്നാ​ൽ അ​വ​സാ​നം​വ​രെ പൊ​രു​താ​ൻ ഉ​റ​ച്ച സാ​ബി​ർ റെ​ഹ്മാ​നും (36) സെ​യ്ഫു​ദ്ദീ​നും ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചു. സാ​ബീ​റി​നെ ബും​മ്ര​യും പി​ന്നാ​ലെ​വ​ന്ന മൊ​ർ​ത്താ​സ​യെ ഭു​വ​നേ​ശ്വ​റും മ​ട​ക്കി​യെ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 36 റ​ൺ​സ് എ​ന്ന നി​ല​യി​ൽ സെ​യ്ഫു​ദ്ദീ​ൻ ബം​ഗ്ലാ​ദേ​ശി​നെ എ​ത്തി​ച്ചു.

കൂ​റ്റ​ൻ അ​ടി​യി​ൽ ഇ​ന്ത്യ​യെ വീ​ഴ്ത്താ​മെ​ന്ന സെ​യ്ഫു​ദ്ദീ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ബും​മ്ര പൊ​ളി​ച്ചു. ത​ന്‍റെ അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു പ​ന്തി​ൽ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ബും​മ്ര ക​ളി ഫി​നീ​ഷ് ചെ​യ്തു. ഈ ​സ​മ​യം നോ​ൺ​സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ൽ കാ​ഴ്ച​ക്കാ​ര​നാ​യി സെ​യ്ഫു​ദ്ദീ​ൻ​നി​ന്നു. ഇ​ത​ട​ക്കം നാ​ല് വി​ക്ക​റ്റു​ക​ളാ​ണ് ബും​മ്ര നേ​ടി​യ​ത്. പാ​ണ്ഡ്യ മൂ​ന്നും ഭു​വ​നേ​ശ്വ​റും ഷ​മി​യും ചാ​ഹ​ലും ഓ​രോ​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ബം​ഗ്ല​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ വ​ൻ സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. രോ​ഹി​തും കെ.​എ​ൽ രാ​ഹു​ലും (77) ചേ​ർ​ന്ന് ആ​ദ്യ വി​ക്ക​റ്റി​ൽ 180 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ടൂ​ർ​ണ​മെ​ന്‍റി​ലെ നാ​ലാം സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ രോ​ഹി​ത് ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കോ​ർ​ഡി​നൊ​പ്പ​മെ​ത്തി. ശ്രീ​ല​ങ്ക​യു​ടെ കു​മാ​ർ സം​ഗ​ക്കാ​രു​യു​മാ​യാ​ണ് രോ​ഹി​ത് റി​ക്കാ​ർ​ഡ് പ​ങ്കി​ട്ട​ത്. നാ​ല് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നേ​ട്ട​ത്തി​നും രോ​ഹി​ത് ഉ​ട​മ​യാ​യി. രോ​ഹി​തി​ന്‍റെ സെ​ഞ്ചു​റി പ്ര​ക​ട​നം ടൂ​ർ​ണ​മെ​ന്‍റി​ലെ റ​ൺ വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ലും മു​ന്നി​ലെ​ത്തി​ച്ചു. രോ​ഹി​ത് ഇ​തു​വ​രെ 544 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

എ​ന്നാ​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ രോ​ഹി​ത് (104) മ​ട​ങ്ങി. 92 പ​ന്തി​ൽ ഏ​ഴ് ഫോ​റും അ​ഞ്ച് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ പ​ന്തി​ൽ ലി​ന്‍റ​ൺ ദാ​സ് പി​ടി​ച്ചാ​ണ് രോ​ഹി​ത് മ​ട​ങ്ങി​യ​ത്. സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​ന്തി​ൽ ബൗ​ണ്ട​റി ക​ണ്ടെ​ത്തി​യ രോ​ഹി​തി​ന് ര​ണ്ടാം പ​ന്തി​ൽ പി​ഴ​ച്ചു. എ​ക്സ്ട്രാ ക​വ​റി​നു മു​ക​ളി​ലൂ​ടെ ഉ​യ​ർ​ത്തി അ​ടി​ക്കാ​നു​ള്ള ശ്ര​മം ടൈ​മിം​ഗ് പാ​ളി നേ​രെ ലി​ന്‍റ​ൺ ദാ​സി​ന്‍റെ കൈ​ക​ളി​ൽ. ഏ​ക​ദി​ന​ത്തി​ലെ 26 ാം സെ​ഞ്ചു​റി​യാ​ണ് ബ​ർ​മിം​ഗ്ഹാ​മി​ൽ രോ​ഹി​ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

രോ​ഹി​ത് മ​ട​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ രാ​ഹു​ലും പു​റ​ത്താ​യി. റൂ​ബ​ൽ ഹു​സൈ​നാ​യി​രു​ന്നു വി​ക്ക​റ്റ്. ഇ​തോ​ടെ ക്രീ​സി​ൽ ഒ​ന്നി​ച്ച ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ഋ​ഷ​ഭ് പ​ന്തും (48) റ​ൺ​നി​ര​ക്ക് താ​ഴാ​തെ നി​ർ​ത്തി. എ​ന്നാ​ൽ കോ​ഹ്‌​ലി​യും (226) പി​ന്നാ​ലെ എ​ത്തി​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (0) അ​തേ സ്കോ​റി​നു മ​ട​ങ്ങി​യ​തോ​ടെ ബം​ഗ്ല ക​ടു​വ​ക​ൾ ക​ളി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

എ​ന്നി​ട്ടും പ​ന്ത് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. മു​ൻ ക്യാ​പ്റ്റ​ൻ ധോ​ണി​യെ ഒ​ര​റ്റ​ത്തു​നി​ർ​ത്തി പ​ന്ത് ആ​ഞ്ഞ​ടി​ച്ചു. വ​ൻ സ്കോ​റി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​നി​ടെ പ​ന്തും പു​റ​ത്താ​യി. ഷാ​ക്കി​ബ് അ​ൽ​ഹ​സ​നെ ഉ​യ​ർ​ത്തി അ​ടി​ക്കാ​നു​ള്ള ശ്ര​മം മൊ​സ​ദേ​ക് ഹു​സൈ​നി​ന്‍റെ കൈ​ക​ളി​ൽ അ​വ​സാ​നി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ റ​ൺ​നി​ര​ക്ക് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ താ​ഴ്ന്നു. അ​വ​സാ​ന 10 ഓ​വ​റി​ൽ 63 റ​ൺ​സാ​ണ് ഇ​ന്ത്യ സ്കോ​ർ ചെ​യ്ത​ത്. ധി​നേ​ഷ് കാ​ർ​ത്തി​ക്കും (ഒ​മ്പ​ത് പ​ന്തി​ൽ 8) ധോ​ണി​യും (35) വ​മ്പ​ൻ അ​ടി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ര​തീ​ക്ഷ​ച്ച​തി​ലും 30 റ​ൺ​സ് എ​ങ്കി​ലും കു​റ​ച്ചാ​ണ് ഇ​ന്ത്യ​ക്ക് സ്കോ​ർ ചെ​യ്യാ​നാ​യ​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മു​സ്ത​ഫി​സു​ർ റെ​ഹ്മാ​ൻ ആ​ണ് ഇ​ന്ത്യ​യെ വ​രി​ഞ്ഞ് മു​റു​ക്കി​യ​ത്. തു​ട​രെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​സ്ത​ഫി​സു​ർ അ​ഞ്ച് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഷാ​ക്കി​ബും റൂ​ബ​ൽ ഹു​സൈ​നും സൗ​മ്യ സ​ർ​ക്കാ​റും ഓ​രോ​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

error: Content is protected !!