ലോ​ക​ക​പ്പിൽ രോ​ഹി​തി​ന് നാ​ലാം സെ​ഞ്ചു​റി

​ലോ​ക​ക​പ്പിൽ മി​ന്നും ഫോം ​തു​ട​രു​ന്ന ഇ​ന്ത്യ​യു​ടെ ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്കു സെ​ഞ്ചു​റി. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് 90 പ​ന്തി​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ലെ നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ് രോ​ഹി​ത് നേ​ടി​യ​ത്. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പം രോ​ഹി​ത് എ​ത്തി. ശ്രീ​ല​ങ്ക​യു​ടെ മു​ൻ താ​രം കു​മാ​ർ സം​ഗ​ക്കാ​രു​യു​മാ​യാ​ണ് രോ​ഹി​ത് റി​ക്കാ​ർ​ഡ് പ​ങ്കി​ട്ട​ത്. നാ​ല് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നേ​ട്ട​ത്തി​നും രോ​ഹി​ത് ഉ​ട​മ​യാ​യി.

ഏ​ക​ദി​ന​ത്തി​ലെ 26 ാം സെ​ഞ്ചു​റി​യാ​ണ് ബ​ർ​മിം​ഗ്ഹാ​മി​ൽ രോ​ഹി​ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ രോ​ഹി​ത് (104) മ​ട​ങ്ങി. 92 പ​ന്തി​ൽ ഏ​ഴ് ഫോ​റും അ​ഞ്ച് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ പ​ന്തി​ൽ ലി​ന്‍റ​ൺ ദാ​സ് പി​ടി​ച്ചാ​ണ് രോ​ഹി​ത് മ​ട​ങ്ങി​യ​ത്. സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​ന്തി​ൽ ബൗ​ണ്ട​റി ക​ണ്ടെ​ത്തി​യ രോ​ഹി​തി​ന് ര​ണ്ടാം പ​ന്തി​ൽ പി​ഴ​ച്ചു. എ​ക്സ്ട്രാ ക​വ​റി​നു മു​ക​ളി​ലൂ​ടെ ഉ​യ​ർ​ത്തി അ​ടി​ക്കാ​നു​ള്ള ശ്ര​മം ടൈ​മിം​ഗ് പാ​ളി നേ​രെ ലി​ന്‍റ​ൺ ദാ​സി​ന്‍റെ കൈ​ക​ളി​ൽ. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ കെ.​എ​ൽ രാ​ഹു​ലു​മാ​യി ചേ​ർ​ന്ന് 180 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് രോ​ഹി​ത് മ​ട​ങ്ങി​യ​ത്. അ​ർ​ധ ശ​ത​കം പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ലി​നൊ​പ്പം (74) ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് (4) ക്രീ​സി​ൽ. 31 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ.

error: Content is protected !!