ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും

ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. റോസ്ബോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.എതിരാളികള്‍ കരുത്തരാണ്, പക്ഷെ അവരെ കടക്കുക അസാധ്യമല്ല. സന്തുലിതമാണ് ടീം ഇന്ത്യ. ബാറ്റിങ്ങിലും ബൌളിങിലും ഒന്നിനൊന്ന് മികച്ചവര്‍. ക്യാപ്റ്റന്‍ കൊഹ്ലി മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റിങ്. ധവാനും രോഹിത്തും ധോനിയുമാകുമ്പോള്‍ ലോകോത്തരം.

ആശങ്കകളില്ലാതെ പന്തേറുകാര്‍, ബൂംറ നയിക്കുന്നു. ഭുവിയും ഷമിയും കൂട്ടിന്. റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും കുല്‍ദീപും മറ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ സമ്മര്‍ദ്ദത്തിലാണ്. രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്നു. ആദ്യ മത്സരത്തിന്റെ ചെറു സമ്മര്‍ദ്ദം ഇന്ത്യക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ണം.

 

error: Content is protected !!