ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ലൈംഗിക പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി കഴിഞ്ഞദിവസം മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുന്നത്. ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ഈ നീക്കം. വരുന്ന വ്യാഴാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കാനിരിക്കുന്നത്.

ഈ സമയത്തിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കമെന്നാണ് സൂചന. ഇപ്പോള്‍ ഒളിവിൽ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പോലീസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ആദ്യം ലുക്ക് ഔട്ട് നോട്ടീസിറക്കുന്നതിന് പൊലീസ് നടപടി തുടങ്ങിയിരുന്നു. പക്ഷേ അപ്പോള്‍ ബിനോയ് മുൻകൂർ ജാമ്യഹർജി നൽകി, ഇതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

error: Content is protected !!