സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

കണ്ണൂർ : സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ .ഒരുഗ്രാമിന്‌ 35 രൂപ കൂടി 3210 രൂപ ആയി.ഒരു പവന് 280 രൂപ കൂടി 25680 രൂപയായി ഇന്നലെ 3175 രൂപയായിരുന്നു ഒരുഗ്രാമിന്റെ വില .ഈ മാസം സ്വര്‍ണ വിലയിൽ ഏറ്റവും കൂടുതൽ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂണ്‍ 21 ന്  ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍, ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വില താഴുകയായിരുന്നു.ജൂണ്‍ 22 ന് ഗ്രാമിന് 3,150 രൂപയും പവന് 25,200 രൂപയുമായിരുന്നു നിരക്ക്. 2012 ന് ശേഷം ആനുപാതിക വർദ്ധന രേഖപ്പെടുത്തിയ സ്വർണ വിലയിൽ ഇന്നാണ് എക്കാലത്തെയും ഉയർന്ന നിരക്ക് ഉണ്ടായത് .ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

error: Content is protected !!