മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കാന്‍ മുസ്‌ലിം ലീഗ് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കി

മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കാന്‍ മുസ്‌ലിം ലീഗ് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കി. ലീഗ് അംഗം കെ.എന്‍.എ ഖാദറാണ് നോട്ടീസ് നല്‍കിയത്. നേരത്തെ മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിൽ നിന്ന് കെ.എൻ.എ ഖാദർ പിൻമാറിയിരുന്നു. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യു.ഡി.എഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നായിരുന്നു പാർട്ടി നിർദ്ദേശം.

error: Content is protected !!