ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ച് അന്വേഷണ സംഘം

വയലനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ മരിച്ച സ്ഥലം അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. അപകട സമയത്ത് ഡ്രൈവർ സീറ്റ് ബെൽറ്റ്  ഇട്ടിരുന്നോ എന്ന സംശയത്തെ തുടർന്നാണ് വീണ്ടും പരിശോധിച്ചത്. അപകടം നടന്ന സ്ഥലത്ത് അന്വേഷണ സംഘം അപകടം പുനരാവിഷ്കരിച്ചു.

അപകട സ്ഥലത്ത് ഇന്നോവ വാഹനമോടിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന. വാഹനത്തിലെ സീറ്റ് ബെൽറ്റുകൾ ഫോറസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിനിടെ, അപകട സമയത്ത് ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നല്‍കി. മുൻവശത്ത് ഇടത് സീറ്റിലിരുന്നയാൾ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബർ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.

error: Content is protected !!