ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരത്തിനിടെ ഈച്ച ശല്യം

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ലോകക്കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നതിനിടെ ഈച്ചശല്യം. ശ്രീലങ്കയുടെ ബാറ്റിങ് നടക്കുന്നതിനിടെയാണ് സംഭവം. കൂട്ടമായി ഗ്രൗണ്ടിലാകെ എത്തിയ ഈച്ചകള്‍ കളിക്കാനാകാത്ത വിധം പ്രശ്‌നക്കാരാകുകയായിരുന്നു. തേനീച്ചയാണോ എന്ന് ഭയന്ന് കളിക്കാര്‍ ഗ്രൗണ്ടില്‍ കമഴ്ന്നു കിടക്കേണ്ട സാഹചര്യം വരെയെത്തി കാര്യങ്ങള്‍. മൂന്ന് മിനിട്ടോളം ഇതുമൂലം കളിതടസ്സപ്പെട്ടു. ഈച്ചകളുടെ  കളി  അവസാനിച്ചതിന് ശേഷമാണ് ക്രിക്കറ്റ് മത്സരം പുനരാരംഭിക്കാനായത്.

error: Content is protected !!