ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക 203ന് പുറത്ത്

ചെസ്​റ്റർ ലീ സ്​ട്രീറ്റ്​: ലോകകപ്പ്​ ക്രിക്കറ്റിൽ സെമിയിൽ കടക്കാൻ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചേ മതിയാവൂ എന്ന നിലയിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയ ലങ്കക്ക് ബാറ്റിങ് തകർച്ച. 49.3 ഓവറിൽ 203 റൺസിന് ലങ്കൻ ടീം എല്ലാവരും പുറത്തായി.

സ്​കോർ ബോർഡിൽ അക്കങ്ങൾ പിറക്കുന്നതിനു മുമ്പ്​ വിക്കറ്റ്​ വീണ്​ തുടങ്ങിയ ലങ്കക്ക്​ 100 റൺസ്​ എടുക്കുന്നതിനുള്ളിലാണ്​ നാല്​ വിക്കറ്റും നഷ്​ടമായത്​. വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാനും ഓപ്പണറുമായ കുശാൽ പെരേര, അവിഷ്​ക ഫെർണാണ്ടോ എന്നിവർ 30 വീതം റൺസെടുത്ത്​ ഒഴിച്ചാൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ്​ ലങ്കൻ വിക്കറ്റുകൾ കൊഴിഞ്ഞത്​. ഇന്നിങ്​സിലെ ആദ്യ പന്തിൽ ദിമുത്​ കരുണരത്​നെ കഗീസോ റബാദയുടെ പന്തിൽ പുറത്താവുകയായിരുന്നു. ക്യാപ്​റ്റൻ കുശാൽ മെൻഡിസ്​ 23 റൺസെടുത്ത​പ്പോൾ ആഞ്ചലോ മാത്യൂസ്​ 11 റൺസെടുത്തും ധനഞ്​ജയ ഡിസിൽവ 24 റൺസ​ുമായും പുറത്തായി. ഡ്വൈൻ പ്രിറ്റോറിയസ്, ക്രിസ് മോറിസ് എന്നിവർ​ മൂന്ന്​ വിക്കറ്റ്​ വീതം വീ​ഴ്​ത്തി.

ലോക കിരീടത്തിന്​ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ഇംഗ്ലണ്ടിനെ കഴിഞ്ഞ മത്സരത്തിൽ അട്ടിമറിച്ച്​ വിജയം കൈപ്പിടിയിലാക്കിയ ലങ്കക്ക്​ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ആ മികവ്​ തുടക്കത്തിൽ നിലനിർത്താനായിട്ടില്ല. ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ര​ണ്ട്​ ജ​യ​മ​ട​ക്കം ആ​റു​പോ​യ​ൻ​റു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്താണ്​ ല​ങ്ക. പോയൻറ്​ നിലയിൽ ഒമ്പതാമതായ ദക്ഷിണാഫ്രിക്ക സെമിയിൽ എത്താതെ പുറത്തായി കഴിഞ്ഞു.

error: Content is protected !!