കണ്ണൂരില്‍ നാളെ(ജൂണ്‍ 21) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശക്തി, ഇലത്താളം വയല്‍, ആര്‍ക്കേഡ്, എല്‍ ഐ സി, കൊട്ടാരം, കൊളപ്രശേരി കാവ്, തൃച്ചംബരം കിണര്‍, ടൈല്‍ സോണ്‍, തൃച്ചംബരം പമ്പ്, കുഞ്ഞരയാല്‍, തൃച്ചംബരം ടെമ്പിള്‍, മംഗള റോഡ്, പാലകുളങ്ങ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 21) രാവിലെ ഒമ്പത് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, അന്‍വര്‍ വുഡ്, സിന്‍സിയര്‍ വുഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 21) രാവിലെ എട്ട് മുതല്‍ വൈകിട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുമ്പേനി, മടമ്പം, മലയോര മില്‍മ, കൈവെട്ടിച്ചാല്‍, അലക്‌സ് നഗര്‍, ചെരിക്കോട്, മാത്തിലി, ചേടിച്ചേരി, എള്ളെരിഞ്ഞി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 21) രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!