ബേബി ഡൈപ്പറുകൾ ചില്ലറക്കാരല്ല ; പ്രകൃതിക്ക് അനുയോജ്യം

ഞെട്ടണ്ട സംഗതി സത്യമാണ്.മരുഭൂമികളിലും മറ്റും വനവത്കരണം നടത്താൻ വിദേശരാജ്യങ്ങളടക്കം ഉപയോഗിച്ച് വരുന്ന് സാങ്കേതിക വിദ്യയാണിത്. ഹൈഡ്രോജെൽ അഗ്രികൾച്ചർ എന്നാണിത് അറിയപ്പെടുന്നത്.

ബേബി ഡയപ്പറുകൾക്കുള്ളിലെ വെളുത്ത പൊടി സോഡിയം പോളി അക്രിലേറ്റ് എന്ന രാസനാമത്തിലറിയപ്പെടുന്ന ഒരു തരം പോളിമറാണ്. അതിന്റെ ഭാരത്തിന്റെ 800 ഇരട്ടി വരെ വെളളം വലിച്ചെടുക്കാൻ ഈ പോളിമറുകൾക്ക് സാധിക്കും.

ചൂടുകാലത്ത് ചട്ടികളിലും ഗ്രോബാഗുകളിലും കൃഷി ചെയ്യാനൊരുങ്ങുമ്പോൾ വിത്തുകളും തൈകളും നടുന്നതിന് മുൻപായി മുകളിലെ മണ്ണിൽ രണ്ട് ടീ സ്പൂൺ പോളിമർ ചേർത്ത് ഇളക്കണം. ഇത് ഈര്‍പ്പം നിലനിർത്താൻ സഹായിക്കും. ഒഴിച്ചു കൊടുക്കുന്ന വെള്ളം ഉപരിതലത്തിൽ തന്നെ തങ്ങിനിൽക്കുന്നതിനാൽ പച്ചക്കറികൾക്കും ചെടികൾക്കും വേണ്ട ഈർപ്പം ലഭിക്കുകയും ചെയ്യും.ഉപയോഗിച്ച ബേബി ഡയപ്പറുകൾ വൃത്തിയാക്കി വേണമെങ്കിലും ഈ പോളിമർ ഉപയോഗപ്പെടുത്താവുന്നതാണ്.

error: Content is protected !!