ഇന്ത്യൻ ആർമിയുടെ വിമൺ മിലിറ്ററി പൊലീസിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ 100 ഒഴിവ്.

ഇന്ത്യൻ ആർമിയുടെ വിമൺ മിലിറ്ററി പൊലീസിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ നൂറൊഴിവുണ്ട്. അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂൺ എട്ട്. അംബാല, ലക്നൗ, ജബൽപൂർ, ബംഗളൂരു, ഷില്ലോങ്, എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്റ് റാലി. യോഗ്യത 45 ശതമാനം മാർക്കോടെ എസ്എസ്എൽസി. ഉയരം 142 സെ.മീ. ഉയരത്തിനും പ്രായത്തിനുമനുസരിച്ചാകണം തൂക്കം. പ്രായം: 17.5‐ 21. വൈദ്യശാസ്ത്രപരിശോധനയിൽ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പൊതുപ്രവേശനപരീക്ഷക്ക് വിധേയമാക്കും. വിശദവിവരം website ൽ.

error: Content is protected !!