കൊച്ചിയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ഓഫീസര്‍ ഒഴിവ്

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. പ്രായം 18-41 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറാം തിയതിക്ക് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് 0484 2312944.

ജൂനിയര്‍ ഓഫീസര്‍ ഒഴിവ്

എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴാം തിയതിക്ക് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് 0484 2312944.

error: Content is protected !!