മൾടി ടാസ്കിങ് സ്റ്റാഫ് നോൺ ടെക്നിക്കൽ വിഭാഗത്തിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.

മൾടി ടാസ്കിങ് സ്റ്റാഫ് നോൺ ടെക്നിക്കൽ വിഭാഗത്തിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. പ്രായം 18‐25. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓഫീസുകൾ എന്നിവിടങ്ങളിലെ നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ ഗ്രൂപ്പ് സി തസ്തികകളിലാണ് നിയമനം. https://ssc.nic.in  വഴി ഒാൺലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി.

അവസാന തിയതി മെയ് 29 വൈകിട്ട് അഞ്ച്. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം കംപ്യൂട്ടറധിഷ്ഠിത ഒബ്ജക്ടീവ് മാതൃകയിലുള്ളതും രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷയുമാണ്. കർണാടകം, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന റീജണിൽ 16 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒന്നാംഘട്ട പരീക്ഷ 2019 ആഗസ്ത് രണ്ട് മുതൽ ആറുവരെയും രണ്ടാംഘട്ടം  നവംബർ 17 നുമായിരിക്കും. വിശദവിവരം website ൽ

error: Content is protected !!