സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; എഫ് എ കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്.

വെബ്ലി: എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് ചാംപ്യന്‍മാരായി. റഹീം സ്റ്റെര്‍ലിങിന്റെ ഹാട്രിക്ക് മികവില്‍ സീസണില്‍ മൂന്ന് കിരീടമെന്ന ചരിത്ര നേട്ടവും സിറ്റി സ്വന്തമാക്കി. 1953ന് ശേഷം ആദ്യമായാണ് എഫ് എ കപ്പില്‍ ഹാട്രിക്ക് പിറന്നത്. സിറ്റിയുടെ ആറാം എഫ് എ കപ്പ് നേട്ടത്തിനാണ് വെബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2016 ല്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള ചുമതലയേറ്റതിനു ശേഷമുള്ള സിറ്റിയുടെ ആറാം കിരീട നേട്ടമാണിത്. സില്‍വ (26), ബ്രൂണേ(61), ജീസസ്(68), സ്‌റ്റെര്‍ലിങ്(38, 81, 87) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയവര്‍. സീനിയര്‍ താരം സെര്‍ജിയോ അഗ്വേറയെ പുറത്തിരുത്തിയാണ് ഗ്വാര്‍ഡിയോള ഇന്ന് ടീമിനെ ഇറക്കിയത്.

error: Content is protected !!