ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ചാംപ്യന്‍മാര്‍.

ഫ്രാങ്ക്ഫര്‍ട്ട്: തുടര്‍ച്ചയായ ഏഴാം തവണയും ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായി ബയേണ്‍ മ്യൂണിക്ക്. ഇന്ന് നടന്ന കലാശപ്പോരട്ടത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ ചാംപ്യന്‍മാരായത്. (5-1). രണ്ടാം സ്ഥാനത്തുള്ള ബോറിസിയ ഡോട്ട്മുണ്ടുമായി ഇഞ്ചോടിച്ച് പോരാട്ടമാണ് ബയേണ്‍ നടത്തിയത്. ലീഗില്‍ നിരവധി തവണ ബയേണിന് പിന്തള്ളി ഡോര്‍ട്ട്മുണ്ട് ഒന്നാമതെത്തിയിരുന്നു. 34 മല്‍സരങ്ങളില്‍ നിന്നായി ബയേണിന് 78 പോയിന്റ് ലഭിച്ചു. ഡോര്‍ട്ട്മുണ്ടിന് 76 പോയിന്റാണുള്ളത്. ബയേണിന്റെ എക്കാലത്തെയും മികച്ച താരങ്ങളായ ഫ്രാങ്ക് റിബറിയുടെയും ആര്‍ജന്‍ റോബന്റെയും അവസാന മല്‍സരം കൂടിയായിരുന്നു ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്നത്. ഇരുവരും ബയേണിനായി ഗോള്‍ നേടി. കിംഗ്ല്സ്ലി കോമന്‍, അലാബ, റെനാറ്റോ സാഞ്ചസ് എന്നിവരും ബയേണിനായി വലകുലിക്കി. ഫ്രാങ്ക്ഫര്‍ട്ടിന്റെ ഏക ഗോള്‍ നേടിയത് സെബാസ്റ്റിയന്‍ ഹാളറാണ്. 

 

error: Content is protected !!