മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019-20 അധ്യയന വര്‍ഷത്തെ പ്രീമെട്രിക്, ഐ ടി ഐ വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.  അപേക്ഷയില്‍ സ്‌കൂളിന്റെ ഡി ഡി ഒ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം സഹിതം ഹാജരാക്കണം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെയും അണ്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ എ ഇ ഒ/ഡി ഇ ഒ മാരുടെ ശുപാര്‍ശയോടുകൂടി സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2731084.

error: Content is protected !!