എം എസ് ഡബ്ള്യു,യോഗ്യതയുള്ളവർക്ക് വനിതാ-ശിശു വികസന വകുപ്പിന് കീഴില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമനം.

വനിതാ-ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  എംഎസ്ഡബ്ലു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 25 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാം നില, റൂം നമ്പര്‍ എസ് 6, തലശ്ശേരി-670104 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0490 2326199.

error: Content is protected !!