കണ്ണൂരിൽ ഇന്ന് (ഏപ്രില്‍ 26) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

33 കെ വി പുത്തൂര്‍ സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാനൂര്‍, പാറാട്, പാട്യം സെക്ഷന്‍  പരിധിയില്‍ നാളെ (ഏപ്രില്‍ 26) രാവിലെ എട്ട് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈനമംഗലം, കാരാട്ട്, ചേലേരി സ്‌കൂള്‍, ചേലേരി അമ്പലം, എടക്കേത്തോട്, കൊളച്ചേരി പറമ്പ്, കേളന്‍മുക്ക് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 26) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കീച്ചേരി, പയ്യപ്പറമ്പ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 26) രാവിലെ 7.30 മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദിനേശ്, എസ്‌ഐ റോഡ്, ചാല ഈസ്റ്റ്,  ഹോം ഫോറസ്റ്റ്,  സ്‌ക്വയര്‍ ഫീറ്റ് വില്ല, ചാല വെസ്റ്റ് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും, വളഞ്ഞിയന്‍ കാവ്, കോയോട് ചൂള, കൊല്ലന്‍ വളപ്പില്‍, ചെമ്പിലോട് എസ്റ്റേറ്റ്, തൈക്കണ്ടി സ്‌കൂള്‍, പ്രധാനമന്ത്രി റോഡ് ഭാഗങ്ങളില്‍ ഒമ്പത് മുതല്‍ മൂന്ന് മണി വരെയും, വെള്ളൂരില്ലം, ഹാജിമുക്ക്, തന്നട, ഇല്ലത്ത് വളപ്പില്‍, മായാബസാര്‍, ചാല എച്ച് എസ് ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന്
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പയങ്ങോടന്‍ പാറ, ചാള്‍സ് മുക്ക്, കൊറ്റാളി സ്‌കൂള്‍, സാംസ്‌കാരിക കേന്ദ്രം, കൊറ്റാളി മാര്‍ക്കറ്റ്, പനങ്കാവ് ജംഗ്ഷന്‍, ക്ലാസിക്, ശ്രീനാരായണ റോഡ്, അരയമ്പേത്ത് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 26) രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തെക്കുമ്പാട്, അണീക്കര, വീവണ്‍ ക്ലബ്ബ്, പുതിയ പുഴക്കര ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!