കണ്ണൂർ ബ​ക്ക​ള​ത്ത് ലീ​ഗ് ഓ​ഫീ​സി​ന് നേരെ ബോം​ബേ​റ്

കണ്ണൂർ :ബ​ക്ക​ള​ത്ത് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേരെ ബോം​ബേ​റ്. അ​ഞ്ചാം​പീ​ടി​ക റോ​ഡി​ല്‍ പു​ന്ന​ക്കു​ള​ങ്ങ​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ആക്രമണം. ലീ​ഗ് ഓ​ഫീ​സി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ ഓ​ഫീ​സി​ന്‍റെ താ​ഴെ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​മ്പേ​രി​യി​ലെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​അ​ഷ​റ​ഫി​ന്‍റെ നൂ​റാ ചി​ക്ക​ന്‍ സ്റ്റാ​ളി​ന്‍റെ മേ​ല്‍​പു​ര ത​ക​ര്‍​ന്നു വീ​ണു. ക​ട​യു​ടെ ഷ​ട്ട​റി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

രാവിലെ അ​ഷ​റ​ഫ് ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബോംബേറ് നടന്ന വിവരം അറിയുന്നത്. സ്ഥ​ല​ത്ത് വെ​ടി​മ​രു​ന്നി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ബ​ക്ക​ള​ത്ത് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക ലീ​ഗ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് പ്രാദേശിക നേതൃത്വം ആ​രോ​പി​ച്ചു.

ത​ളി​പ്പ​റ​മ്പ് സി​ഐ എ.​അ​നി​ല്‍​കു​മാ​ര്‍, സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് എ​എ​സ്‌​ഐ കെ.​മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബോം​ബ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ ഉ​ള്‍​പ്പെ​ട്ട സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

error: Content is protected !!