ചക്കയെ വിമർശിച്ചു ലേഖനം എഴുതി കുടുങ്ങി ”ദി ഗാർഡിയൻ”; ചക്കയ്ക്ക് സപ്പോർട്ടുമായി ഇന്ത്യക്കാരുടെ ട്വിറ്റർ പോര്

ചക്കയ്‌ക്കെതിരെ ലേഖനം പ്രസ്ദ്ധീകരിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ”ദ ഗാര്‍ഡിയന്‍”. മലയാളികള്‍ പൊങ്കാല കൊണ്ടു മൂടുകയാണ് ഗാര്‍ഡിയനെ. ചക്കയെ രണ്ടാംകിട ഭക്ഷണ വസ്തുവാക്കിയതാണ് മലയാളികളെ ചൊടിപ്പിച്ചത്. ചക്കയ്ക്ക് രുചിയൊട്ടുമില്ലെന്ന് എഴുതിയ ലേഖനത്തില്‍ മികച്ച പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനില്ലാത്തവരാണ് ചക്ക തിന്നുന്നതെന്നാണ് പ്രധാന പരാമര്‍ശം.

‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന ശീര്‍ഷകത്തിലാണു ലേഖനം. ലേഖനം ചര്‍ച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി മലയാളികളടക്കം ‘ദ് ഗാര്‍ഡിയ’നെതിരെ അമര്‍ഷം പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ചക്ക കറി മുതല്‍ ചക്ക ബിരിയാണി വരെയുള്ള വായില്‍ വെള്ളമൂറിക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചു നിരവധി ട്വീറ്റുകളാണ് ഗാര്‍ഡിയനു മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്. ചക്കയോടുള്ള ഗാര്‍ഡിയന്റെ വിമര്‍ശനം ഭക്ഷ്യ വംശീയതയാണെന്ന അഭിപ്രായവും ഉയര്‍ന്നു. ചക്കയെ ഇഷ്ട വിഭവമായി കാണുന്ന മറ്റു രാജ്യങ്ങളെ കുറിച്ചും മലയാളികള്‍ പരാമര്‍ഷിച്ചു. എന്തായാലും ചക്കയുടെ ഫാന്‍സിനെ കണ്ടു ദ ഗാര്‍ഡിയന്റെ കണ്ണു തള്ളിക്കാണും.

error: Content is protected !!