ഐഡിബിഐ -ൽ 120 സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 1.57 ലക്ഷം രൂപ വരെ ശമ്പളം.

ന്യൂഡൽഹി: ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (ഐ ഡി ബി ഐ) സ്പെഷലിസ്റ്റ് തസ്തികയിൽ 120 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ www.idbi.com വഴി ഓൺലൈനായി അപേക്ഷിക്കണം. ജനറൽ മാനേജർ – 1 ഒഴിവ്, ഡെപ്യൂട്ടി ജനറൽ മാനേജർ – 6, അസിസ്റ്റൻറ് ജനറൽ മാനേജർ – 36, മാനേജർ – 77 എന്നീ പോസ്റ്റുകളിലാണ് ഒഴിവ്. ഒരാൾക്ക് ഒരു ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഏപ്രിൽ 30നകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ ഫോറം പരിഗണിച്ച് ചുരുക്ക പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവ നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജനറൽ മാനേജർക്ക് പരമാവധി 1.57 ലക്ഷവും, ഡെപ്യൂട്ടി ജനറൽ മാനേജർക്ക് 1.30 ലക്ഷവും ശമ്പളം ലഭിക്കും.
യോഗ്യത: ബി ഇ / ബി ടെക് / എം ബി എ / സി എ / സി എഫ് എ / അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംസിഎ.
യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ഉണ്ട്. സന്ദർശിക്കുക https://www.idbi.com/idbi-bank-careers-current-openings.asp
700 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ഉണ്ട്.

error: Content is protected !!