തെങ്ങ് വിളകളുടെ സംരഭകത്വ അവസരങ്ങളെ കുറിച്ചറിയാം. കേന്ദ്ര സര്‍ക്കാറിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിനു കീഴില്‍ കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഇന്ന് കാസര്‍ഗോഡ് നടക്കും

കേന്ദ്ര സര്‍ക്കാറിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സംരഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഇന്ന് (ഏപ്രില്‍ 20) നടക്കും. രാവിലെ പത്തു മുതല്‍ കാസര്‍ഗോഡ് സി പി സി ആര്‍ ഐ യില്‍ നടക്കുന്ന പരിപാടിയില്‍ ”തേങ്ങയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍; അവയുടെ സാധ്യതകള്‍’ എന്ന വിഷയത്തിലും , നീരയുടെ സംരഭകത്വ സാധ്യതകളെ കുറിച്ചും ക്ലാസ്സുകള്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7736495689 എന്ന നമ്പറില്‍ ബന്ധപ്പെടുക.

error: Content is protected !!